Sunday, January 1, 2012

ഒരു പുതുവത്സര ചിന്ത

പുതുവത്സരത്തിന്റെ പ്രഭാത സൂര്യന്‍ കൊച്ചി നഗരത്തിനുമേല്‍ പതിക്കുന്നു. കൊച്ചി ഒരു വലിയ ആഘോഷത്തിന്റെ ആലസ്യത്തില്‍ നിന്നും മെല്ലെ ഉണരുന്നു. എന്റെ പുതുവത്സരം ആരംഭിച്ചത് കന്നംകുന്നത് പള്ളിയില്‍ പാതിരാ കുര്‍ബാന കണ്ടുകൊണ്ടായിരുന്നു, ചൊട്ടയിലെ ശീലം ചുടുല വരെ എന്ന ചൊല്ലിനെ അന്വര്‍ഥം ആക്കും വിധം. അപ്പനില്‍ നിന്നും ഞാന്‍ പഠിച്ചു, വരും തലമുറയിലേക്കു ഞാന്‍ അറിഞ്ഞോ, അറിയാതെയോ പകര്‍ന്ന ഒരു ആചാരം. കര്‍ത്താവിനു എല്ലാത്തിനും നന്ദി അര്‍പിച്ചുകൊണ്ട് പള്ളിക്കകത്ത്‌ തുടങ്ങിയ എന്റെ പുതുവത്സരം, പള്ളിക്ക് പുറത്തു കുടിച്ചു കൂത്താടി, മൃഗങ്ങളെ പോലെ അലമുറയിടുന്ന ഒരു വളരുന്ന അഥവാ തളരുന്ന ശുഷ്കിച്ച  തലമുറയെ തിരിച്ചറിഞ്ഞു. എന്റെ ദൈവമേ, ഇവന്മാര്‍ക് മദ്യം നന്നായി ആസ്വദിക്കാന്‍ പോലും അറിയില്ലേ. വെറുതെ കുറെ അപശബ്ദം പുറപ്പെടുവിക്കുന്നതോ, കുടിച്ചു ലക്കുകെട്ട് ഇല്ലാത്ത സന്തോഷം വരുതുന്നതോ ...അതാണോ ആഘോഷം. രാത്രി ഒരുമണിക്ക് ഭരത് ടൂറിസ്റ്റ് ഹോമില്‍ നിന്നും മസാല ദോശ കഴിചിറങ്ങിയ എന്നെയും പോലീസ് ഊതിച്ചു. ഇത്തവണ ഞാന്‍ സധൈര്യം ഊതി....അയാള്‍ എനിക്ക് പുതുവത്സര ആശംസകളും അര്‍പിച്ചു. കുടിച്ചു ലക്കുകെട്ട് പോസ്റ്റിന്റെ സഹായത്തോടെ നേരെ നില്‍കാന്‍ പാടുപെടുന്ന ഒരു ചെറുപ്പക്കാരന്റെ ചിത്രം ...ഒരു നിമിഷം അങ്ങിനെ ഒരു മകന്‍ ഇല്ലാത്തതിനെ കുറിച്ച് എന്നെ സന്തോഷവനാക്കി. സാരമില്ല....ഉയിര്തെഴുന്നെല്കൂ....മുടിയനായ പുത്രന്മാരെ...കര്‍ത്താവു കാത്തിരിക്കുന്നു, നിന്നെ കൈ പിടിച്ചു രക്ഷയുടെ മാര്‍ഗത്തിലേക്ക്, ഏറ്റവും മനോഹരമായ ആഘോഷത്തിലേക്ക് കൈ പിടിച്ചു കയറ്റുവാന്‍...നിന്റെ കരം ഒന്ന് നീട്ടയാല്‍ മാത്രം മതി.....കെട്ടുകള്‍ വിടട്ടെ.......മുടിയനായ ഞാന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ്, അല്ലാ, എല്ലാ ദിവസവും ചെയ്യുന്നത് പോലെ....ദൈവമേ ഈ അഗാദത്തില്‍ നിന്നും നിന്നെ ഞാന്‍ വിളിക്കുന്നു. എന്നെ കര കയറ്റെണമേ....എന്നെപ്പോലുള്ളവരെയും, അല്ല നിന്റെ ചായയില്‍ സൃഷ്ടിക്കപെട്ട...പല കാരണങ്ങള്‍ കൊണ്ട് നിന്റെ ചായ നഷ്ടപ്പെട്ട എല്ലാ മക്കളെയും ..........ദൈവമേ നന്ദി...വേറെ ഒന്നിനും അല്ല...ഞങ്ങള്‍ക്ക് ഒരു അത്താണി അഥവാ ആശ്രയം അങ്ങില്‍ ഉള്ളതുകൊണ്ട്....ലോകം മുഴുവന്‍ കൈവിട്ട അവസരങ്ങളില്‍ അങ്ങ് അഭയം ആയി ഉണ്ടെന്നുള്ള വസ്തുത ഇരുളില്‍ വസിക്കുന്ന എന്നെപോലുള്ള മുടിയനായ പുത്രന്മാര്ക് പ്രത്യാശ നല്‍കുന്നു. ഈ പുതുവത്സരത്തിലെ എല്ലാ ചുവടുകള്‍ക്കും ഒപ്പം അങ്ങ് ഉണ്ടാകണമേ.... 



No comments:

Post a Comment

Praise the Lord....Post your comments